+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാണാതായ യുവാവിന്റെ മൃതദേഹം കബനി നദിയിൽ

പുൽപ്പള്ളി: ബുധനാഴ്ച വൈകിട്ട് വീടുവിട്ട യുവാവിൻറെ മൃതദേഹം കബനി നദിയിൽ കണ്ടെത്തി. സീതാമൗണ്ട് കുന്നേൽ മുകുന്ദൻറെ മകൻ നിധീഷ്് (28) ആണ് മരിച്ചത്. നാട്ടുകാർ തിരയുന്നതിനിടെ ഇന്നലെ രാത്രി പത്തോടെ നദിയിൽ മരക
കാണാതായ യുവാവിന്റെ മൃതദേഹം കബനി നദിയിൽ
പുൽപ്പള്ളി: ബുധനാഴ്ച വൈകിട്ട് വീടുവിട്ട യുവാവിൻറെ മൃതദേഹം കബനി നദിയിൽ കണ്ടെത്തി. സീതാമൗണ്ട് കുന്നേൽ മുകുന്ദൻറെ മകൻ നിധീഷ്് (28) ആണ് മരിച്ചത്. നാട്ടുകാർ തിരയുന്നതിനിടെ ഇന്നലെ രാത്രി പത്തോടെ നദിയിൽ മരക്കടവ് പന്പ്ഹൗസിന് സമീപമാണ് മൃതദേഹം പൊങ്ങിയത്.

യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷിക്കുന്നതിനിടെ നിധീഷിൻറെ ബൈക്ക് നദിക്കരയിൽ മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇതോടെ നാട്ടുകാരും വീട്ടുകാരും നിധീഷ് ബൈക്ക് മറിഞ്ഞ് നദിയിൽ വീണിരിക്കാമെന്ന സംശയത്തിലായി.

വിവരം അറിയിച്ചതിനെത്തുടർന്ന് സ്‌ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും പകൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമായി. ഇരുട്ടായതോടെ പോലീസും അഗ്്നി രക്ഷാസേനാംഗങ്ങളും മടങ്ങിയെങ്കിലും നാട്ടുകാർ തെരച്ചിൽ തുടരുകയായിരുന്നു. കരകയറ്റിയ മൃതദേഹം രാത്രി വൈകി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. അവിവാഹിതനാണ് നിധീഷ്. അമ്മ: സൗദാമിനി. സഹോദരി: ധന്യ.