+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലോത്സവം കാണാം മൊബൈലിലൂടെ

തൃക്കരിപ്പൂർ: കലോത്സവം വിരൽത്തുമ്പിൽ കാണാൻ അവസരം ഒരുക്കി തൃക്കരിപ്പൂരിൽ മൊബൈൽ ആപ് തയാറായി. റവന്യു ജില്ലാ സ്കൂൾ കലോത്സവവേദികളിൽ നടക്കുന്ന മത്സരം ഉൾപ്പെടെ കൈയിലുള്ള മൊബൈൽ ഫോണിൽ തത്സമയം കാണുന്നതിനുള്ള സോ
കലോത്സവം കാണാം മൊബൈലിലൂടെ
തൃക്കരിപ്പൂർ: കലോത്സവം വിരൽത്തുമ്പിൽ കാണാൻ അവസരം ഒരുക്കി തൃക്കരിപ്പൂരിൽ മൊബൈൽ ആപ് തയാറായി. റവന്യു ജില്ലാ സ്കൂൾ കലോത്സവവേദികളിൽ നടക്കുന്ന മത്സരം ഉൾപ്പെടെ കൈയിലുള്ള മൊബൈൽ ഫോണിൽ തത്സമയം കാണുന്നതിനുള്ള സോഫ്റ്റ്വെയറും കൂടി തയാറാക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ജില്ലാ ഐടി അറ്റ് സ്കൂൾ കോഓർഡിനേറ്റർ എം.പി. രാജേഷിന്റെ ആവശ്യപ്രകാരം മാട്ടൂൽ സെൻട്രൽ മുസ്ലിം എൽപി സ്കൂൾ അധ്യാപകൻ ടി.പി.ഷാജിയാണ് മൊബൈൽ ആപ് നിർമിച്ചത്.

മത്സരങ്ങളിൽ ഓരോ ഉപജില്ലയും നേടിയ പോയിന്റുകൾ, ലീഡ് നില, ഓരോ സ്കൂളുകളുടെയും റിസൾട്ടുകൾ, വേദികളിൽ നടക്കുന്ന മത്സരങ്ങൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈൽ ആപ്പിൽ നിന്നും ലഭിക്കും. ആൻഡ്രോയിഡ് മൊബൈലിലെ പ്ലേസ്റ്റോറിൽ സഫലം 2017 എന്നു ടൈപ്പ് ചെയ്താൽ ആപ്പ് ലഭിച്ചു തുടങ്ങും. ഇതാദ്യമായാണ് ജില്ലാ കലോത്സവം മൊബൈൽ ആപിൽകാണാൻ സംവിധാനം തയാറാകുന്നത്. എറണാകുളം ജില്ലയിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം തയാറാക്കിയിട്ടുള്ളത്. സോഫ്റ്റ്വെയർ അപ്ഡേഷൻ കൂടി നടത്തിയാൽ മത്സരം കൂടി തത്സമയം കാണാൻ സാധിക്കും. ആപ്പിന്റെ ഉദ്ഘാടനം ഡിഡിഇ യു.കരുണാകരൻ നിർവഹിച്ചു.