+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയ കൂദാശാകർമം നാളെ

വെള്ളരിക്കുണ്ട്: പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശാകർമം നാളെ നടക്കും. ഉച്ചയ്ക്ക് 2.15 ന് തലശേരി ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാടിന് സ്വീകരണം. 2.30 ന് കൂദാശാകർമം മാർ ജോർജ് ഞരളക്കാട്ട് നി
പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയ കൂദാശാകർമം നാളെ
വെള്ളരിക്കുണ്ട്: പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശാകർമം നാളെ നടക്കും. ഉച്ചയ്ക്ക് 2.15 ന് തലശേരി ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാടിന് സ്വീകരണം. 2.30 ന് കൂദാശാകർമം മാർ ജോർജ് ഞരളക്കാട്ട് നിർവഹിക്കും. 5.30ന് സ്നേഹ വിരുന്ന്. ആറിനു പൊതുസമ്മേളനം. രാത്രി എട്ടിന് മാജിക് നൈറ്റ്. എട്ടിന് വൈകുന്നേരം 3.30 ന് ജപമാല, നാലിന് ഫാ.പയസ് പടിഞ്ഞാറേമുറിയിൽ തിരുനാളിന് കൊടിയേറ്റും. വൈകുന്നേരം 4.15 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം–ഫാ.ജോസഫ്കാഞ്ഞിരത്തിങ്കൽ, ഫാ.വർഗീസ് വെട്ടിയാനിക്കൽഎന്നിവർ കാർമികത്വംവഹിക്കും.

ഒമ്പതിന് വൈകുന്നേരം 3.30 ന് ജപമാല, 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം– തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട്. 10 ന് വൈകുന്നേരം 3.30 ന് ജപമാല, 4.15 ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന, വചന സന്ദേശം–തോമാപുരം ഫൊറോനാ വികാരി ഫാ.അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ. 11 ന് വൈകുന്നേരം 3.30 ന് ജപമാല. 4.15 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം–തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് തയ്യിൽ. 12 ന് വൈകുന്നേരം 3.30ന് ജപമാല, 4.15ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം–ഫാ.സെബാസ്റ്റ്യൻ വാഴകാട്ട്. 5.30ന് സെമിത്തേരി സന്ദർശനം.

13ന് വെകുന്നേരം 3.30ന് ജപമാല. 4.15 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം–തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാംമംഗലം. ആറിന് സൺഡേ സ്കൂൾ–ഭക്‌ത സംഘടനകൾ എന്നിവയുടെ സംയുക്‌ത വാർഷികം. ഏഴിനു കലാസന്ധ്യ. 14ന് വൈകുന്നേരം 3.30ന് ജപമാല. 4.15 ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന, വചന സന്ദേശം–ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം. 6.30 ന് പുന്നക്കുന്ന്തട്ട് പന്തലിലേക്കു തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാൾ സന്ദേശം–ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ഫ്രാൻസിസ് മേച്ചിറാകത്ത്. രാത്രി 8.30 ന് ആകാശ വിസ്മയം,ശിങ്കാരിമേളങ്ങൾ. ഒമ്പതിന് പാലാ കമ്യൂണിക്കേഷൻസിന്റെ സാമൂഹിക സംഗീത നാടകം മധുരനൊമ്പരപ്പാട്ട്. 15 ന് രാവിലെ 9.45 ന് ജപമാല. 10.15 ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന. ഫാ.ജോൺസൺ കോവൂർ പുത്തൻപുരയിൽ സന്ദേശംനൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം.സമാപനാശീർവാദത്തോടെ തിരുനാൾ സമാപിക്കും.