+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹസന്റെ വിജയത്തിന് അപ്പീലില്ല

തൃക്കരിപ്പൂർ: അപ്പീലിലൂടെ ഓയിൽപെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്‌ഥാനം നേടിയ നായന്മാർമൂല ടിഐഎച്ച്എസ്എസിലെ കെ.എം. ഹസന്റെ വിജയത്തിന് തിളക്കമേറെ. ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിംഗിലും ഒന്നാം സ്‌ഥാന
ഹസന്റെ വിജയത്തിന് അപ്പീലില്ല
തൃക്കരിപ്പൂർ: അപ്പീലിലൂടെ ഓയിൽപെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്‌ഥാനം നേടിയ നായന്മാർമൂല ടിഐഎച്ച്എസ്എസിലെ കെ.എം. ഹസന്റെ വിജയത്തിന് തിളക്കമേറെ. ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിംഗിലും ഒന്നാം സ്‌ഥാനം ഹസനാണ്. എണ്ണച്ഛായമത്സരത്തിൽ കാസർഗോഡ് ഉപജില്ലാ മത്സരത്തിൽ മൂന്നാംസ്‌ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനെത്തുടർന്ന് അപ്പീലിലൂടെയാണ് ഹസൻ മത്സരത്തിനെത്തിയത്. ശാസ്ത്രമേളയിൽ ജില്ലാതലത്തിൽ ഫാബ്രിക് പെയിന്റിംഗിലും ഹസൻ ഒന്നാമതെത്തിയിരുന്നു. ഇതും അപ്പീലിലൂടെയാണെന്നത് യാദൃശ്ചികം. ചിത്രകലയിൽ യാതൊരു ശാസ്ത്രീയപരിശീലനവുമില്ലാതെയാണ് ഹസന്റെ വിജയം. അണങ്കൂർ കൊല്ലമ്പാടിയിലെ ഓട്ടോഡ്രൈവർ മുഹമ്മദ്കുഞ്ഞിയുടെയും കാസർഗോഡ് മുൻ ബ്ലോക്ക് പഞ്ചായത്തംഗം സി.എൽ.സുഹ്റാബിയുടെയും മകനാണ്.