+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാഹിച്ചു വലയേണ്ട, കുടിനീർ നൽകാൻ ഇവരുണ്ട്

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ നഗരിയിലാണ് മുഴുവൻപേർക്കും കുടിവെള്ളം നൽകി കടുത്ത ചൂടിന് ആശ്വാസമേകുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ സിഡിഎസ്, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി
ദാഹിച്ചു വലയേണ്ട, കുടിനീർ നൽകാൻ ഇവരുണ്ട്
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ നഗരിയിലാണ് മുഴുവൻപേർക്കും കുടിവെള്ളം നൽകി കടുത്ത ചൂടിന് ആശ്വാസമേകുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ സിഡിഎസ്, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. എല്ലാ ദിവസവും ഇവർ കുടിവെള്ളം നൽകും. ഓരോ ദിവസവും ഓരോ വാർഡുകളിലെ പ്രവർത്തകർ കുടിവെള്ളവുമായി എത്തും. തിളപ്പിച്ചാറ്റിയ വെള്ളമാണ് നൽകുന്നത്. പ്രധാന വേദികൾ പ്രവർത്തിക്കുന്ന കൂലേരി സ്കൂൾ, സെന്റ്പോൾസ് സ്കൂൾ, തൃക്കരിപ്പൂർ വിഎച്ച്എസ്ഇ എന്നിവിടങ്ങളിൽ പ്രത്യേകം തയാറാക്കിയ പവലിയനിലാണ് വിതരണം നടക്കുന്നത്.