+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാവി മുണ്ട് ചതിച്ചു; സിപിഎം അനുഭാവികളായ ഭക്‌തർക്കു നേർക്ക് സിപിഎം അക്രമം

കാഞ്ഞങ്ങാട്: കാവി മുണ്ട് പറ്റിച്ചു. സിപിഎം അനുഭാവികളായ ഭക്‌തന്മാർക്കുനേരെ സിപിഎം പ്രവർത്തകരുടെ കുപ്പിയേറ്. കഴിഞ്ഞ ദിവസം പടന്നക്കാട് ഐങ്ങോത്ത് ദേശീയ പാതയിലാണ് സംഭവം. കുപ്പിയേറിൽ പരിക്കേറ്റ പടന്നക്കാട്
കാവി മുണ്ട് ചതിച്ചു; സിപിഎം അനുഭാവികളായ ഭക്‌തർക്കു നേർക്ക് സിപിഎം അക്രമം
കാഞ്ഞങ്ങാട്: കാവി മുണ്ട് പറ്റിച്ചു. സിപിഎം അനുഭാവികളായ ഭക്‌തന്മാർക്കുനേരെ സിപിഎം പ്രവർത്തകരുടെ കുപ്പിയേറ്. കഴിഞ്ഞ ദിവസം പടന്നക്കാട് ഐങ്ങോത്ത് ദേശീയ പാതയിലാണ് സംഭവം. കുപ്പിയേറിൽ പരിക്കേറ്റ പടന്നക്കാട് കടിഞ്ഞിമൂലയിലെ സിപിഎം പ്രവർത്തകൻ ചന്ദ്രൻ, കുഞ്ഞിരാമൻ, അഭിരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ചന്ദ്രനെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രനും സംഘവും കാവിമുണ്ട് ധരിച്ച് ഐങ്ങോത്തെ സുഹൃത്തിന്റെ വീട്ടിൽ സ്വാമിമാർക്ക് ഒരുക്കിയ ഭക്ഷണം കഴിക്കാൻ പോവുകയായിരുന്നു. ഇതിനിടയാണ് ഒരു സംഘം ഇവരെ സോഡാകുപ്പികൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചത്. സംഭവം സംബന്ധിച്ച് ഹൊസ്ദുർഗ് പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.