+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാഗ്യലക്ഷ്മിക്കൊരു ഭാഗ്യവീട്

ഭീമനടി: സ്വന്തമായി വീടും സ്‌ഥലവുമില്ലാതെ ബുദ്ധിമുട്ടുന്ന ഭാഗ്യ ലക്ഷ്മിക്കൊരു ഭാഗ്യവുമായി വീടൊരുങ്ങുന്നു. കുന്നുംകൈ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഭാഗ്യലക്ഷ്മിക്കാണ് സ്കൂളിലെ സഹപാഠികളും അധ്യാപ
ഭാഗ്യലക്ഷ്മിക്കൊരു ഭാഗ്യവീട്
ഭീമനടി: സ്വന്തമായി വീടും സ്‌ഥലവുമില്ലാതെ ബുദ്ധിമുട്ടുന്ന ഭാഗ്യ ലക്ഷ്മിക്കൊരു ഭാഗ്യവുമായി വീടൊരുങ്ങുന്നു. കുന്നുംകൈ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഭാഗ്യലക്ഷ്മിക്കാണ് സ്കൂളിലെ സഹപാഠികളും അധ്യാപകരും പിടിഎയും പൂർവ വിദ്യാർഥികളും ചേർന്ന് വീട് നിർമിച്ചു നൽകുന്നത്. ഭാഗ്യലക്ഷ്മിയുടെ ദുരവസ്‌ഥ മനസിലാക്കിയാണു മൂന്നു സെന്റ് സ്‌ഥലം വിലയ്ക്കു വാങ്ങി വീട് നിർമാണം ആരംഭിച്ചിരിക്കുന്നത്.

ഇതേ സ്കൂളിലെ അലീനയ്ക്ക് സ്നേഹ വീടൊരുക്കിയ കരുത്തുമായാണ് ഈ വർഷം ഭാഗ്യ ലക്ഷ്മിക്ക് ഭാഗ്യവീടൊരുക്കുന്നത്. കഴിഞ്ഞ വർഷം നിർമിച്ച് നൽകിയ അലിനയുടെ സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചത് കാവ്യമാധവനായിരുന്നു. പഠനത്തോടൊപ്പം സഹപാഠികളോട് സ്നേഹവും കരുണയുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവും കൂടിയാണ് നടപ്പാക്കുന്നതെന്ന് സ്കൂൾ മാനേജർ എം.എ.നസീർ പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ ഭാഗ്യവീടിന്റെ കുറ്റയടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ നിർവഹിച്ചു. സി.വി. ശശിധരൻ അധ്യക്ഷത വഹിച്ചു. എ.സി.ജോസ്, ഹരീഷ് പി. നായർ, കെ.എം.പ്രസാദ്, എം.എ.നസീർ, തങ്കച്ചൻ, ശരത് എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപിക ലിസമ്മ ജോസഫ് സ്വാഗതവും സി.എം.വർഗീസ് നന്ദിയും പറഞ്ഞു.