+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേദനയിൽ സാന്ത്വനം

കാഞ്ഞങ്ങാട്: ബല്ലാ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സഹായത്തോടെ കിടപ്പിലായ രോഗികൾക്ക് സഹായമെത്തിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് വാർഡില
വേദനയിൽ സാന്ത്വനം
കാഞ്ഞങ്ങാട്: ബല്ലാ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സഹായത്തോടെ കിടപ്പിലായ രോഗികൾക്ക് സഹായമെത്തിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് വാർഡിലെ പതിനഞ്ചോളം വീടുകളിലാണു പ്രവർത്തനങ്ങൾ നടത്തിയത്. വാർഡംഗം അജയകുമാർ നെല്ലിക്കാട്ട് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഗോപാലൻ മോനാച്ച, അജയൻ, എൻഎസ്എസ് കോ–ഓർഡിനേറ്റർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, വളണ്ടിയർമാരായ എം.കീർത്തന, പി.വി.അനഘ, സി.ഹരിത, കെ.ശ്രീരാഗ്, എം.അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.