+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷകസംഘം വനിതാ കൺവെൻഷൻ

കാഞ്ഞങ്ങാട്: കേന്ദ്ര–സംസ്‌ഥാന ബജറ്റുകളിൽ കാർഷിക മേഖലയ്ക്കായി നീക്കിവയ്ക്കുന്ന തുകയിൽനിന്ന് നിശ്ചിത ശതമാനം തുക വനിതാ കർഷകർക്കുമാത്രമായി വകയിരുത്തണമെന്ന് കാഞ്ഞങ്ങാട് നടന്ന കർഷകസംഘം വനിതാ കൺവെൻഷൻ ആവശ്യപ്
കർഷകസംഘം വനിതാ കൺവെൻഷൻ
കാഞ്ഞങ്ങാട്: കേന്ദ്ര–സംസ്‌ഥാന ബജറ്റുകളിൽ കാർഷിക മേഖലയ്ക്കായി നീക്കിവയ്ക്കുന്ന തുകയിൽനിന്ന് നിശ്ചിത ശതമാനം തുക വനിതാ കർഷകർക്കുമാത്രമായി വകയിരുത്തണമെന്ന് കാഞ്ഞങ്ങാട് നടന്ന കർഷകസംഘം വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു.

സ്വന്തം കൃഷിഭൂമിയിലും കുടുംബസ്വത്തിലും പാട്ടഭൂമിയിലും വിവിധങ്ങളായ കൃഷികൾ നടത്തി കാർഷിക ഉത്പാദനമേഖലയിൽ സജീവമായ വനിതകളുടെ മൗലികമായ അവകാശങ്ങൾ നാളിതുവരെയായി അധികൃതർ പരിഗണിച്ചിട്ടില്ല. കർഷകപെൻഷനുകളോ, ക്ഷീര കർഷക പെൻഷനോ വനിതാകർഷകർക്ക് മതിയായ പരിഗണന നൽകുന്നില്ല. വനിതാകർഷക നയം സർക്കാർ പ്രഖ്യപിച്ച് ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു കൺവൻഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന കൺവൻഷൻ സംസ്‌ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കമ്മിറ്റിയംഗം എം.വി.കോമൻ നമ്പ്യാർ, കെ.കുഞ്ഞിരാമൻ എംഎൽഎ, ജില്ലാ പ്രസിഡന്റ് പി.ജനാർദനൻ, വി.നാരായണൻ, ശാരദ എസ്. നായർ, സുബൈദ, ഗീത എന്നിവർ പ്രസംഗിച്ചു. ടി.വി.ശാന്ത കൺവീനറായി കർഷകസംഘം ജില്ലാ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.