+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തു പു​ന​പ​രി​ശോ​ധി​ക്ക​ണം: ഉ​മ്മ​ൻചാ​ണ്ടി

പി​റ​വം: ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്ത
ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തു പു​ന​പ​രി​ശോ​ധി​ക്ക​ണം: ഉ​മ്മ​ൻചാ​ണ്ടി
പി​റ​വം: ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യം ക​ര​ങ്ങ​ളി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘അ​മ്മ​യോ​ടൊ​പ്പം’ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൻ​ഷ​ൻ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ മ​നു​ഷ്യ​ത്വ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്.
ല​ക്ഷ​ക്ക​ണ​ക്കി​നു നി​ർ​ധ​ന​രെ അ​വ​ഗ​ണി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രിന്‍റെ ന​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മ ന​ട​ൻ ലാ​ലു അ​ല​ക്സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​നാ​ഥ​രും, വി​ധ​വ​ക​ളു​മാ​യ 700-ഓ​ളം അ​മ്മ​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​വ​രെ കോ​ടി വ​സ്ത്രം ന​ൽ​കി ആ​ദ​രി​ച്ചു. കൂടാതെ ഭ​ക്ഷ്യ-ധാ​ന്യ കി​റ്റും, സ​ഹാ​യ​നി​ധി​യും വി​ത​ര​ണം ചെ​യ്തു. നാ​ഗാ​ർ​ജു​ന​യു​ടെ മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ന​ൽ​കി. രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും, നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വീ​ട് വ​യ്ക്കാ​നു​ള്ള ഭൂ​മി വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
കെ​പി​സി​സി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ഐ.​കെ. രാ​ജു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​ജെ. പൗ​ലോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ്, മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബ്, നാ​ഗാ​ർ​ജു​ന ആ​യൂ​ർ​വേ​ദ ഗ്രൂ​പ്പ് എം​ഡി വി.​ജി. ദേ​വ​ദാ​സ്, പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ റോ​ബി​ൻ മാ​ത്യു, പി​റ​വം എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സാ​ജു നാ​രേ​കാ​ട​ൻ, പ്ര​സി​ഡ​ന്‍റ് അ​ജു ഫി​ലി​പ്പ്, റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​സി. പീ​റ്റ​ർ, ജെ​യിം​സ് പോ​ൾ ക​ണ്ണ​ങ്ങാ​യ​ത്ത്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഐ​ഷ മാ​ധ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മെ​ബി​ൻ ബേ​ബി, അ​ന്ന​മ്മ ഡോ​മി, അ​രു​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, ജി​ൽ​സ് പെ​രി​യ​പ്പു​റം, സി​ജി സു​കു​മാ​ര​ൻ, ത​ന്പി പു​തു​വാ​ക്കു​ന്നേ​ൽ, കെ.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കു​ര്യ​ൻ പു​ളി​ക്ക​ൽ, ജി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.