കിഴക്കന്പലം: കള്ളപ്പണക്കാരുടെ നിക്ഷേ മുള്ള സ ഹകരണ ബാങ്കുകളെ കോണ്‍ഗ്രസും സിപിഎമ്മും സംരക്ഷിക്കുന്നുവെന്നാരോപിച്ച് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിത്തിൽ പട്ടിമറ്റത്ത് ഏകദിന വാഹന പ്രചരണ യാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു. മുരളി കോയിക്കര അധ്യക്ഷത വഹിച്ചു. വൈകുന്നേരം പള്ളിക്കരയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു.പി.കെ. ഷിബു, പി.എ. ശശി, സി.എൻ. മോഹനൻ, സി.എം. നാസർ, ടി.കെ. രാജു, കെ.കെ. മുരളി, ശ്രീകാന്ത് എസ്. കൃഷ്ണൻ, കെ.കെ. ശിവൻ, എം.എ. സിന്ധു, കെ.ആർ. കൃഷ്ണകുമാർ, സുരേഷ് ചെങ്ങര, പി.സി. കൃഷ്ണൻ, എം.കെ. സുബീഷ്, പ്രതീപ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.