ചെറായി: പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കംബ്ലിക്കൽ വിശ്വനാഥനെ ആക്രമിച്ച സംഭവത്തിൽ എട്ടോളം പേർക്കെതിരേ കേസെടുത്തതായി മുനന്പം പോലീസ് അറിയിച്ചു. അയൽവാസികളിൽ ചിലരാണ് പ്രതികളെങ്കിലും അടിയേറ്റ പരാതിക്കാരനു ആളെ തിരിച്ചറിയാൻ കഴിയില്ലെന്ന മൊഴി പോലീസിനു തലവേദനയുണ്ടാക്കിയിരിക്കുകയാണ്.
മൂക്കിനു പരിക്കേറ്റ വിശ്വനാഥൻ പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പിഡിപി ജില്ലാകമ്മിറ്റി കഴിഞ്ഞദിവസം പള്ളത്താംകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മൂക്കിനു പരിക്കേറ്റ വിശ്വനാഥൻ പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പിഡിപി ജില്ലാകമ്മിറ്റി കഴിഞ്ഞദിവസം പള്ളത്താംകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.