കൊച്ചി: ഗിരിനഗർ ഭവൻസ് വിദ്യാഭവനിലെ വിദ്യാർഥികൾ രചനയും സംവിധാനവും നിർവഹിച്ച ഹൃസ്വചിത്രം നിയോഗം പ്രദർശിപ്പിച്ചു. രാമവർമ ക്ലബിൽ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഉദ്ഘാടം ചെയ്ത സൗഹൃദ സമ്മേളനത്തിലാണ് ഹൃസ്വചിത്രം പ്രദർശിപ്പിച്ചത്. മേയർ സൗമിനി ജെയിൻ അധ്യക്ഷയായിരുന്നു. നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ പങ്കെടുത്തു. പ്രലോഭനങ്ങളിൽ വീണുപോകുന്ന കൗമാരത്തെക്കുറിച്ചാണ് ഹൃസ്വചിത്രം. പ്ലസ് വണ്‍ വിദ്യാർഥിയായ എസ്. ഗോകുൽ കൃഷ്ണയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിദ്യാർഥിയായ ഉണ്ണി കെ. നായനാരാണ് നിർമാണം. വിദ്യാർഥികൾ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും.