+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ലോസറ്റിൽ പ്രസവം: നിയമനടപടി സ്വീകരിക്കണമെന്ന്

മഞ്ചേരി: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദളിത് യുവതി ബാത്ത് റൂമിലെ ക്ലോസറ്റിൽ പ്രസവിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എൻ ടി യു സി യൂത്ത് വിംഗ് സംസ്‌ഥാന കമ്മറ
ക്ലോസറ്റിൽ പ്രസവം: നിയമനടപടി സ്വീകരിക്കണമെന്ന്
മഞ്ചേരി: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദളിത് യുവതി ബാത്ത് റൂമിലെ ക്ലോസറ്റിൽ പ്രസവിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എൻ ടി യു സി യൂത്ത് വിംഗ് സംസ്‌ഥാന കമ്മറ്റി.

ഐ എൻ ടി യു സി സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി ഫിറോസ്, യൂത്ത് വിംഗ് ദേശീയ വർക്കിംഗ് മെംബർ നിഷാബ് മുല്ലോളി, സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി ബിനേഷ് ശങ്കർ, ജില്ലാ സെക്രട്ടറി ഫൈസൽ പാലായി, സംസ്‌ഥാന കമ്മറ്റിയംഗം മഹേഷ് കൂട്ടിലങ്ങാടി, ധനജ് ഗോപിനാഥ് എന്നിവർ ആശുപത്രിയിൽ രോഗിയെ സന്ദർശിച്ചു. തുടർന്ന് ആശുപത്രി അധികൃതരുമായി വിഷയം ചർച്ച ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത പക്ഷം ശക്‌തമായ സമരപരിപാടി ആസൂത്രണം ചെയ്യുമെന്ന് സംസ്‌ഥാന ഭാരവാഹികൾ അറിയിച്ചു.
More in Malappuram :