+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാൻഡ് മേളത്തിൽ സെന്റ് ജെമ്മാസിന്റെ ആധിപത്യം

തിരൂർ: ബാൻഡ് മേളത്തിൽ മലപ്പുറം സെന്റ് ജെമ്മാസിന്റെ ആധിപത്യം. ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി സെന്റ് ജെമ്മാസ് സ്കൂൾ കരുത്തുകാട്ടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എട്
ബാൻഡ് മേളത്തിൽ സെന്റ് ജെമ്മാസിന്റെ ആധിപത്യം
തിരൂർ: ബാൻഡ് മേളത്തിൽ മലപ്പുറം സെന്റ് ജെമ്മാസിന്റെ ആധിപത്യം. ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി സെന്റ് ജെമ്മാസ് സ്കൂൾ കരുത്തുകാട്ടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ടാം തവണ വിജയം നേടുന്ന മിടുക്കികൾ ഹൈസ്കൂൾ വിഭാഗത്തിൽ 13–ാംതവണയാണ് ഒന്നാം സ്‌ഥാനം സ്വന്തമാക്കുന്നത്.

ഹൈസ്കൂൾ വിഭാഗത്തിൽ റിദ്യയും ഹയർസെക്കൻഡറി വിഭാഗത്തിൽ ആൻമേരിയും സ്കൂളിനെ നയിച്ചു. ഫിലിപ്പ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം. ചവിട്ടുനാടകത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും ഒന്നാം സ്‌ഥാനം സെന്റ് ജെമ്മാസ് അടിച്ചെടുത്തു.
More in Malappuram :