+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലിന്യ സംസ്കരണം: കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കും– മന്ത്രി

കൊച്ചി: മാലിന്യ സംസ്കരണ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. 13ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസ
മാലിന്യ സംസ്കരണം: കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കും– മന്ത്രി
കൊച്ചി: മാലിന്യ സംസ്കരണ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. 13ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് നിക്ഷേപക സംഗമം നടക്കുക.

സംസ്‌ഥാനത്ത് മാലിന്യ സംസ്കരണ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കോ താത്പര്യമുള്ളവർക്കോ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാം. ഇവർക്ക് ആവശ്യമായ സ്‌ഥലം സർക്കാർ നൽകും.

തദ്ദേശ സ്വയംഭരണ വകുപ്പ്, വ്യവസായ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കെഎസ്ഐഡിസി, കിൻഫ്ര എന്നിവയ്ക്കൊപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടക്കുക.

സീറോ വേസ്റ്റ് എന്ന ആശയത്തിൽ അധിഷ്‌ടിതമായി പരിസ്‌ഥിതിക്ക് ഇണങ്ങുന്ന ദീർഘകാല അടിസ്‌ഥാനത്തിലുള്ള പദ്ധതികളാണ് മാലിന്യ സംസ്കരണത്തിനായി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ ശുചിത്വ മിഷൻ ഡയറക്ടർ ഡോ. വാസുകിയും പങ്കെടുത്തു.