+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണഭാഷ മലയാളമായത് അറിയാതെ കളക്ടറേറ്റ്

കാക്കനാട്: ഭരണഭാഷ മലയാളമായെന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുമ്പോൾ കളക്ടറേറ്റിൽ ജില്ലാകളക്ടറുടെ ദിവസപരിപാടികൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നത് ഇംഗ്ലീഷിൽ. സർക്കാരിന്റെ കത്തിടപാടുകളും ഉത്തരവുകളും സർ
ഭരണഭാഷ മലയാളമായത് അറിയാതെ കളക്ടറേറ്റ്
കാക്കനാട്: ഭരണഭാഷ മലയാളമായെന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുമ്പോൾ കളക്ടറേറ്റിൽ ജില്ലാകളക്ടറുടെ ദിവസപരിപാടികൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നത് ഇംഗ്ലീഷിൽ.

സർക്കാരിന്റെ കത്തിടപാടുകളും ഉത്തരവുകളും സർക്കാർ ഓഫീസുകളുടെ ബോർഡുകളുമെല്ലാം മലയാളത്തിലാകണമെന്നാണു സർക്കാർ ഉത്തരവുള്ളത്. 99 ശതമാനവും മലയാളമാക്കിയതായും പറയുന്നു.എന്നാൽ ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിൽ പോലും കാര്യമായ മാറ്റമൊന്നും കാണുന്നില്ലെന്നാണ് ആക്ഷേപം. പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതു പോലും ഇംഗ്ലീഷിലാണ്. പല ഇംഗ്ലീഷ് വാക്കുകൾക്കും പറ്റിയ മലയാളമില്ലെന്നാണ് ഉദ്യോഗസ്‌ഥർ ഇതിനു പറയുന്ന ന്യായം.

ഭരണഭാഷാ വകുപ്പ് ഇതു സംബന്ധിച്ചു കൈപ്പുസ്തകം ഇറക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവർ മറിച്ചു നോക്കാൻ പോലും തയാറാകുന്നില്ലത്രെ.ഭരണഭാഷ മലയാളമാക്കാൻ ജില്ലാതലത്തിൽ ഒരു സമിതിയുണ്ട്. എല്ലാമാസവും സമിതി യോഗം ചേർന്നു സ്‌ഥിതി വിലയിരുത്തുന്നുമുണ്ട്.

99 ശതമാനവും മലയാളമാക്കിയിട്ടുണ്ടെന്നാണു സമിതിക്കു കിട്ടുന്ന റിപ്പോർട്ട്. കോടതിയിലേക്കും പുറമേയുള്ള ഓഫീസുകളിലേക്കും അയയ്ക്കുന്ന രേഖകൾ മാത്രമാണ് ഇംഗ്ലീഷിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ യാഥാർഥ്യം ഇതിൽനിന്നു വളരെ അകന്നുനിൽക്കുന്നതായി ജനം പറയുന്നു.