+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

ക​ൽ​പ്പ​റ്റ: ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യെ​ല്ലാം നി​ശ​ബ്ദ​രാ​ക്കു​ന്ന വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​മേ
ക​ലാ - സാം​സ്കാ​രി​ക  പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ​യു​ള്ള  ക​ട​ന്നാ​ക്ര​മ​ണം  അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യെ​ല്ലാം നി​ശ​ബ്ദ​രാ​ക്കു​ന്ന വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ൻ​മി​ത്വ​ത്തി​ന്‍റേ​യും ജാ​തി​ചി​ന്ത​യു​ടേ​യും നാ​ലു​കെ​ട്ട് പൊ​ളി​ച്ചു​ക​ള​യാ​ൻ മു​തി​ർ​ന്ന അ​പ്പു​ണ്ണി​യെ​ന്ന ശ​ക്ത​നാ​യ ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച എം​ടി​യും മ​ല​യാ​ള​ത്തി​ന് ഒ​രു​പി​ടി ന​ല്ല സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ ക​മ​ലും ക​ലാ-​സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍​റെ യ​ശ​സ് ഉ​യ​ർ​ത്തി​യ​വ​രാ​ണ്. ഭ​ര​ണ​കൂ​ട നി​ല​പാ​ടു​ക​ളി​ലെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ക​ലാ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ മ​തേ​ത​ര കേ​ര​ള ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
​ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു​രാ​ജ്, പ്ര​സി​ഡ​ന്‍​റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, പി. ​ശി​വ​ദാ​സ്, സി. ​ഉ​ഷ, എ.​കെ. മ​ത്താ​യി, കെ. ​ശി​വ​ദാ​സ്, കെ. ​വി​ശാ​ലാ​ക്ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.