കൽപ്പറ്റ: സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വായ്പാപദ്ധതിയിലേക്ക് പട്ടികജാതി-പട്ടികവർഗക്കാരിൽനിന്നു അപേക്ഷ ക്ഷണിച്ചു. നാല് മുതൽ ആറ് ശതമാനം വരെയാണ് പലിശ. വിവാഹം-ഒന്നര ലക്ഷം രൂപ, സ്വയംതൊഴിൽ -രണ്ട് ലക്ഷം, ഓട്ടോറിക്ഷ -2.10 ലക്ഷം രൂപ എന്നിങ്ങനെയാണ് പരമാവധി വായ്പ തുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമും വിശദവിവരവും കോർപറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോണ്: 04936 202869