അന്പലവയൽ: അന്പലവയൽ ഗ്രാമപഞ്ചായത്തിലെ 10 ാം വാർഡിലുള്ള കോട്ടൂർ പുഴ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ശുചീകരിച്ചു. പഞ്ചായത്തിലെ 65 ശതമാനത്തോളം ജനങ്ങളും കുടിവെള്ളമായി ഉപയോഗിക്കുന്നത് ഇവിടെ നിന്നുള്ള വെള്ളമാണ്.
വാർഡ് മെന്പർ ജയപ്രവീണിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ നടന്നത്. മദ്യക്കുപ്പികളും പ്ലാസ്റ്റിക്് മാലിന്യങ്ങളും മറ്റ് പാഴ് വസ്തുക്കളും കൊണ്ട് പുഴയുടെ നീരൊഴുക്ക് തടസപ്പെട്ടിരുന്നു.
കോട്ടൂർ കുടിവെള്ള പദ്ധതി അന്പലവയൽ ടൗണ്‍ മറ്റ് പതിനൊന്നോളം വാർഡുകളിലെ ജനങ്ങളും ഈ പുഴയെ ആശ്രയിച്ചാണ് കഴിയുന്നത്.
ഈ കുടിവെള്ള സ്രോതസ് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പഞ്ചായത്തിന്റെയും ജനങ്ങളുടെയും കടമയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്് സീത വിജയൻ അഭിപ്രായപ്പെട്ടു. പുഴയുടെ പാർശ്വവശങ്ങളിൽ ബോർഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
എം.വി. ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർ ജയപ്രവീണിന്റെ നേതൃത്വത്തിൽ കോട്ടൂർ പുഴ സംരക്ഷണ സമിതിക്ക് രൂപം നൽകുകയും ചെയ്തു.