+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കസ്തൂരി രംഗൻ തീരുമാനംഉടൻ: എം.എം. മണി

ചെറുതോണി: കർഷക ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട ഉപാധിരഹിത പട്ടയം എന്ന ആവശ്യത്തിനു പരിഹാരം കാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്നും ഇടതുമുന്നണി ജനങ്ങൾക്കുനൽകിയ ഉറപ്പ് പാലിക്കുകയാണെന്നും വൈദ്യുതി മന്ത്രി എം.എം.മ
കസ്തൂരി രംഗൻ തീരുമാനംഉടൻ: എം.എം. മണി
ചെറുതോണി: കർഷക ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട ഉപാധിരഹിത പട്ടയം എന്ന ആവശ്യത്തിനു പരിഹാരം കാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്നും ഇടതുമുന്നണി ജനങ്ങൾക്കുനൽകിയ ഉറപ്പ് പാലിക്കുകയാണെന്നും വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ടിൽ കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഉടൻതന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേർന്ന് ഇക്കാര്യത്തിൽ ആവശ്യമായതെല്ലാം ചെയ്യുമെന്നും മണി പറഞ്ഞു.

ഇടുക്കി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ വീടുവയ്ക്കുന്നതിന് അനുമതി നിഷേധിച്ചും സ്റ്റോപ്പ് മെമ്മോ നൽകിയും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന ഉദ്യോഗസ്‌ഥതല നീക്കങ്ങൾ അവസാനിപ്പിക്കും. ജില്ലയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ നിലനിൽക്കുന്ന ജനവിരുദ്ധ നിയമങ്ങൾ നീക്കി ജനതാത്പര്യം സംരക്ഷിച്ചു പുതിയ നിയമം കൊണ്ടുവരും. ഇതിനായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.മുഖ്യമന്ത്രിയുമായി വൈദ്യുതി മന്ത്രി എം.എം. മണി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.