+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചുതോവാള പള്ളിയിൽതിരുനാൾ

കൊച്ചുതോവാള: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നുമുതൽ എട്ടുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.15–ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർ
കൊച്ചുതോവാള പള്ളിയിൽതിരുനാൾ
കൊച്ചുതോവാള: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നുമുതൽ എട്ടുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.15–ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.

നാളെ വൈകുന്നേരം 4.30–ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം – ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, മെഴുകുതിരി പ്രദക്ഷിണം, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള.എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം – ഫാ. റോബിൻ തെക്കേൽ, പ്രദക്ഷിണം കൊച്ചുതോവാള നോർത്ത് മരിയൻ കുരിശടിയിലേക്ക്, പ്രസംഗം – ബിനീഷ് കളപ്പുരയ്ക്കൽ, രാത്രി 7.15–ന് ആകാശവിസ്മയം.