+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെഡിക്കൽ കോളജ്: രാത്രിയിലുംപണി നടത്തണമെന്ന് എംപി

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനം രാത്രിയിലും തുടരാൻ നിർദേശം നൽകിയതായി ജോയ്സ് ജോർജ് എംപി അറിയിച്ചു. അക്കാദമിക് ബ്ലോക്കിന്റെ നിർമാണം കരാറുകാരന് അനുവദിച്ച സമയത്തിൽനിന്നും 15 ദിവ
മെഡിക്കൽ കോളജ്: രാത്രിയിലുംപണി നടത്തണമെന്ന് എംപി
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനം രാത്രിയിലും തുടരാൻ നിർദേശം നൽകിയതായി ജോയ്സ് ജോർജ് എംപി അറിയിച്ചു.

അക്കാദമിക് ബ്ലോക്കിന്റെ നിർമാണം കരാറുകാരന് അനുവദിച്ച സമയത്തിൽനിന്നും 15 ദിവസം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അധികസമയം ജോലിചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കോൺക്രീറ്റിനുള്ള കമ്പിവർക്കുകളാണ് രാത്രിയിൽ ഹാലജൻ വെളിച്ചത്തിൽ നടത്തുവാൻ നിർദേശിച്ചിട്ടുള്ളത്.

മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഒമ്പതിന് രാവിലെ പത്തിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗംചേരും. ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും മുതിർന്ന ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് എംപി അറിയിച്ചു.