+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യവിൽപനശാല സ്‌ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു

കട്ടപ്പന: കട്ടപ്പന ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാല വെട്ടിക്കുഴകവലയിലേക്ക് മാറ്റിസ്‌ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. വെട്ടിക്കുഴക്കവല ജനജാഗ്രതാസമിത
മദ്യവിൽപനശാല സ്‌ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു
കട്ടപ്പന: കട്ടപ്പന ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാല വെട്ടിക്കുഴകവലയിലേക്ക് മാറ്റിസ്‌ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. വെട്ടിക്കുഴക്കവല ജനജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വെട്ടിക്കുഴക്കവലയിൽനിന്നും ആരംഭിച്ച പ്രതിഷേധറാലി കട്ടപ്പന മഹാത്മഗാന്ധി സ്മൃതിമണ്ഡപത്തിൽ സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധയോഗം വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനംചെയ്തു. ബിജെപി സംസ്‌ഥാന സമിതിയംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ റെജീന തോമസ്, ലൗലി ഷാജി, ജലജ രാജൻ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധറാലികൾക്കും പരിപാടികൾക്കും സണ്ണി മറ്റം, ബാബു വെട്ടിക്കുഴ, ഷാജി വാലുമ്മേൽ, റെജി മറ്റത്തിൽ തുടങ്ങിയവർ നേതൃത്വംനൽകി. നൂറുകണക്കിനു പ്രദേശവാസികൾ സമരത്തിൽ പങ്കെടുത്തു.