+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജരേഖ ചമച്ച് ആഡംബരക്കാർ കടത്തിയ പ്രതി പിടിയിൽ

മുട്ടം: പോലീസ് കസ്റ്റഡിയിലിരുന്ന ആഡംബരക്കാർ വ്യാജരേഖ ചമച്ച് കടത്തികൊണ്ടു പോയ അഞ്ചാം പ്രതി പിടിയിൽ. അറക്കുളം മുളയ്ക്കൽ വിഷ്ണു (21) ആണ് പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിനു ലഭിച്ച രഹസ്യ വിവരത
വ്യാജരേഖ ചമച്ച് ആഡംബരക്കാർ കടത്തിയ പ്രതി പിടിയിൽ
മുട്ടം: പോലീസ് കസ്റ്റഡിയിലിരുന്ന ആഡംബരക്കാർ വ്യാജരേഖ ചമച്ച് കടത്തികൊണ്ടു പോയ അഞ്ചാം പ്രതി പിടിയിൽ. അറക്കുളം മുളയ്ക്കൽ വിഷ്ണു (21) ആണ് പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 9.30 ന് മുട്ടം കോടതി പരിസരത്ത് കറങ്ങിയിരുന്ന പ്രതി വിഷ്ണുവിനെ ഡിവൈ എസ് പിയുടെ നിർദേശപ്രകാരം എസ്ഐ എസ്. ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. എറണാകുളം സ്വദേശി പ്രസാദിന്റെ ഉടമസ്‌ഥതയിലുള്ള വാഹനം പണയ വ്യവസ്‌ഥയിൽ എളമരക്കര പടിക്കപ്പറമ്പിൽ ജോജി ഡേവിഡ് എന്നയാൾക്ക് നൽകിയിരുന്നു. എന്നാൽ ഇയാൾ ഈ വാഹനം വാടകയ്ക്കു നൽകുകയായിരുന്നു.

മൂലമറ്റം സ്വദേശികളായ യുവാക്കൾ മാസങ്ങൾക്ക് മുൻപ് വാടകയ്ക്കെടുത്ത് കഞ്ചാവ് കടത്തുമ്പോൾ ആഡംബര കാർ അറക്കുളത്തിനു സമീപം മതിലിൽ ഇടിച്ചു തകരുകയും, കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിതിരുന്നു. ഈ വാഹനമാണ് വ്യാജരേഖ ചമച്ച് കടത്തി കൊണ്ടുപോയത്. ഉടമയറിയാതെ കൃത്രിമ രേഖകൾ ഉണ്ടാക്കി ജോജി വാഹനം കോടതിയിൽ നിന്നും മോചിപ്പിച്ചിരുന്നു. യഥാർത്ഥ ഉടമ പ്രസാദിന്റെ പരാതി പ്രകാരം വ്യാജ രേഖ ചമച്ച് വാഹനം കടത്തിയ ജോജിയെയും, കാറും ആലുവായിൽ നിന്ന് ഒരു മാസം മുൻപ് പിടികൂടിയിരുന്നു. ഇതിൽ രണ്ടാം പ്രതിയായ നിയാസിനെ പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ രണ്ടാഴ്ച മുൻപ് പെരുമ്പാവൂരുള്ള വീട്ടിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.

മുട്ടം എസ്ഐ എസ്. ഷൈൻ, എഎസ്ഐ സന്തോഷ്, സിപിഒ ദിലീപ്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേയ്ക്ക് റിമാൻഡു ചെയ്തു. ഈ കേസിലെ മൂന്നും, നാലും പ്രതികളായ ഒരു അഭിഭാഷകനും, കോടതി ജീവനക്കാരനും പോലീസിന്റെയും, കോടതിയുടെയും നിരീക്ഷണത്തിലാണ്.