വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന യാന റിലീസിനൊരുങ്ങുന്നു

11:01 AM Jul 03, 2019 | Deepika.com

കന്നഡ നടി വിജയലക്ഷ്മി തന്‍റെ മക്കളെ നായികമാരാക്കി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുന്നു. മ​ക്കളാ​യ വൈ​ഭ​വി, വൈ​നി​ധി, വൈ​സി​രി എ​ന്നിവരെ നാ​യി​ക​മാ​രാ​ക്കി​യാ​ണ് വി​ജ​യ​ല​ക്ഷ്മി ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.​ യാ​ന എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ക​ന്ന​ട, തെ​ലു​ങ്ക്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ​ത്തും. കെജിഎ​ഫ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ധാം​ശു ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ ര​ച​യി​താ​വ്. സു​ഹാ​സി​നി, ചി​ത്ര അ​യ്യ​ർ, സു​മു​ഖ, ച​ക്ര​വ​ർ​ത്തി, അ​ഭി​ഷേ​ക് എ​ന്നി​വരും പ്ര​ധാ​ന വേ​ഷ​ങ്ങളിൽ അ​ഭി​ന​യി​ക്കു​ന്നു. ആ​ഷ്മി പ്രോ​ഡ​ക്ഷ​ൻ​സ് ആ​ണ് നി​ർ​മാ​ണം.