+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെസിഐ ഭാരവാഹികളുടെ സ്‌ഥാനാരോഹണം നടന്നു

കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ 37–ാമത് സ്‌ഥാനാരോഹണ ചടങ്ങ് കാഞ്ഞങ്ങാട് ഐഎംഎ ഹാളിൽ നടന്നു. ഭാരവാഹികൾ: വി.കെ. സജിത് കുമാർ (പ്രസിഡന്റ്), ഡോ. നിദാന്ത് ബൽശ്യാം (സെക്രട്ടറി), വിനോദ് നാഥം (ട്രഷറർ), വിതീഷ
ജെസിഐ ഭാരവാഹികളുടെ സ്‌ഥാനാരോഹണം നടന്നു
കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ 37–ാമത് സ്‌ഥാനാരോഹണ ചടങ്ങ് കാഞ്ഞങ്ങാട് ഐഎംഎ ഹാളിൽ നടന്നു. ഭാരവാഹികൾ: വി.കെ. സജിത് കുമാർ (പ്രസിഡന്റ്), ഡോ. നിദാന്ത് ബൽശ്യാം (സെക്രട്ടറി), വിനോദ് നാഥം (ട്രഷറർ), വിതീഷ പ്രഭാകരൻ (മാനേജ്മെൻറ് വൈസ് പ്രസിഡന്റ്), വി. രാജൻ (ട്രെയിനിംഗ് വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ (പ്രോഗ്രാം വൈസ് പ്രസിഡന്റ്), പി.വി. സുമേഷ് (ബിസിനസ് വൈസ് പ്രസിഡന്റ്), അനിതാ പ്രകാശൻ (ജോയിന്റ് സെക്രട്ടറി), ഷീബ ശ്രീജിത്ത് (ചെയർപേഴ്സൺ), കെ.വി. ജീവ (ജെ.ജെ. കോ–ഓർഡിനേറ്റർ), വിജയകുമാർ, ഷാജു ശിവേന്ത്, ജലീൽ പാലക്കി, പി. സത്യൻ, രാജ്സബൻ (ഡയറക്ടർമാർ) എന്നിവർ സ്‌ഥാനമേറ്റു. പി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സീനിയർ ചേംബർ ദേശീയ പ്രസിഡന്റ് എം. വിക്രമ കുമാർ ഉദ്ഘാടനം ചെയ്തു. സോൺ 19 മേഖലാ പ്രസിഡന്റ് ദിലീപ് ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. കെ.വി. സതീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ അഷ്റഫ് കൊളവയൽ സ്വാഗതവും ഡോ. നിദാന്ത് ബൽശ്യാം നന്ദിയും പറഞ്ഞു.