+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്‌ഥാന കേരളോത്സവം: കാസർഗോഡിന് ഓവറോൾ കിരീടം

കാസർഗോഡ്: തിരുവല്ലയിൽ നടന്ന സംസ്‌ഥാന കേരളോത്സവ മത്സരങ്ങളിൽ കലാമത്സരത്തിൽ 90 ലധികം പോയിന്റുകൾ നേടി കാസർഗോഡ് ജില്ല ഓവറോൾ കിരീടം കരസ്‌ഥമാക്കി. കടുത്ത മത്സരം നടന്ന കലാവിഭാഗത്തിലെ വിവിധ ഇനങ്ങളിൽ മികച്ച പ്ര
സംസ്‌ഥാന കേരളോത്സവം: കാസർഗോഡിന് ഓവറോൾ കിരീടം
കാസർഗോഡ്: തിരുവല്ലയിൽ നടന്ന സംസ്‌ഥാന കേരളോത്സവ മത്സരങ്ങളിൽ കലാമത്സരത്തിൽ 90 ലധികം പോയിന്റുകൾ നേടി കാസർഗോഡ് ജില്ല ഓവറോൾ കിരീടം കരസ്‌ഥമാക്കി. കടുത്ത മത്സരം നടന്ന കലാവിഭാഗത്തിലെ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ജില്ലയിലെ കലാകാരന്മാരും കലാകാരികളുമാണ് ജില്ലയുടെ അഭിമാനാർഹമായ നേട്ടത്തിന് കാരണം. ദേശഭക്‌തിഗാനം, മലയാള നാടകം, ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം, കുച്ചിപ്പുടി, കോൽക്കളി, സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്‌ഥാനം ജില്ല നേടി. ഒപ്പന, ഹിന്ദി നാടകം, മാർഗം കളി, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടിയിരുന്നു.

കേരളോത്സവ മത്സരയിനങ്ങളിൽ ഗ്ലാമർ ഇനമായ മലയാള നാടക മത്സരത്തിൽ മത്സരിച്ച 10 നാടകങ്ങളിൽനിന്നാണ് യുവശക്‌തി അരവത്ത് അവതരിപ്പിച്ച സ്വതന്ത്രനായ എന്ന നാടകം ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയത്. പുരുഷ, വനിത വടംവലി മത്സരങ്ങളിൽ കാസർഗോഡ് ജില്ല ഇത്തവണയും ജേതാക്കളായി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ക്ലബംഗങ്ങളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും സെക്രട്ടറി ഇ.പി.രാജ്മോഹനും അഭിനന്ദിച്ചു.