+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃക്കരിപ്പൂരിന് വർണാഭചാർത്തി ഘോഷയാത്ര

തൃക്കരിപ്പൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി തൃക്കരിപ്പൂരിൽ സാംസ്കാരിക വിളംബര ഘോഷയാത്ര നടത്തി. മുത്തുക്കുടകളും കേരളീയ വേഷം അണിഞ്ഞ വനിതകളും നിശ്ചല ദൃശ്യങ്ങളും ഉൾപ്പെടെ ചെണ്ടയുടെയും പഞ്ച
തൃക്കരിപ്പൂരിന് വർണാഭചാർത്തി ഘോഷയാത്ര
തൃക്കരിപ്പൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി തൃക്കരിപ്പൂരിൽ സാംസ്കാരിക വിളംബര ഘോഷയാത്ര നടത്തി. മുത്തുക്കുടകളും കേരളീയ വേഷം അണിഞ്ഞ വനിതകളും നിശ്ചല ദൃശ്യങ്ങളും ഉൾപ്പെടെ ചെണ്ടയുടെയും പഞ്ചവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര നടക്കാവിൽനിന്നും ആരംഭിച്ച് കലോത്സവ നഗരിയിൽ സമാപിച്ചു. കുടുംബശ്രീ, മദർ പിടിഎ അംഗങ്ങളായ 57 വനിതകളാണ് മുത്തുക്കുടകളുമായി ഘോഷയാത്രയ്ക്ക് കൊഴുപ്പേകിയത്. ജില്ലാ പഞ്ചായത്തംഗം പി.സി. സുബൈദ, പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ, വിദ്യാഭ്യാസ ഉപഡയറക്ടർ യു. കരുണാകരൻ, ഡിഇഒ കെ.പി.പ്രകാശ് കുമാർ, യു.മോഹനൻ, ഗീത രമേശ്, വി.കെ. ബാവ, സത്താർ വടക്കുമ്പാട്, ഗംഗാധരൻ വെള്ളൂർ, എം. ഗംഗാധരൻ, പി. കുഞ്ഞമ്പു, രവീന്ദ്രൻ മാണിയാട്ട്, ഉദിനൂർ സുകുമാരൻ, ടി.കുഞ്ഞിരാമൻ, കെ. രാജൻ, എം.ടി.പി. കരീം, ഇ.വി. ഗണേശൻ, പി. സിന്ധു, കെ. വി. ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.