+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപാരിയുടെ മരണം: ബിജെപി പ്രവർത്തകർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം–പി.കരുണാകരൻ

കാസർഗോഡ്: ഹർത്താൽ ദിനത്തിൽ വാഹനം തടഞ്ഞതിനെത്തുടർന്നു വ്യാപാരി മരിക്കാനിടയായ സംഭവത്തിൽ ഹർത്താൽ അനുകൂലികൾ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകര
വ്യാപാരിയുടെ മരണം: ബിജെപി പ്രവർത്തകർക്കെതിരേ കൊലക്കുറ്റത്തിന്  കേസെടുക്കണം–പി.കരുണാകരൻ
കാസർഗോഡ്: ഹർത്താൽ ദിനത്തിൽ വാഹനം തടഞ്ഞതിനെത്തുടർന്നു വ്യാപാരി മരിക്കാനിടയായ സംഭവത്തിൽ ഹർത്താൽ അനുകൂലികൾ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ എംപി ആവശ്യപ്പെട്ടു. വിദഗ്ധ ചികിത്സ യഥാസമയം ലഭിച്ചിരുന്നെങ്കിൽ ബിരിക്കുളത്തെ സി.ടി. ജോണിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താലിന്റെ മറവിൽ വ്യാപകമായ അക്രമത്തിനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎം ശക്‌തികേന്ദ്രത്തിൽ പ്രകോപനം സൃഷ്‌ടിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. കോഴിക്കോട്ടുനിന്നുള്ള സംസ്‌ഥാന നേതാവാണ് ജില്ലയിൽ ഗുണ്ടകളെ വളർത്തി അക്രമത്തിന് പ്രോത്സാഹനമേകുന്നത്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സിപിഎം പ്രവർത്തകരെ ആക്രമിക്കാനാണ് ഇയാൾ നേതൃത്വം നൽകുന്നത്. ജില്ലയിൽ സമാധാനശ്രമങ്ങൾക്ക് സിപിഎം നേതൃത്വം നൽകും. കാസർഗോഡ് കറന്തക്കാട്, മധൂർ, ചൂരിഭാഗങ്ങളിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിച്ചത്. തങ്ങളുടെ സ്‌ഥാപനങ്ങൾക്കു നേരേ കല്ലേറ് നടത്തി തകർക്കുകയായിരുന്നു. ചെറുവത്തൂരിൽ ജാഥയുടെ റൂട്ട് തിരിച്ചുവിട്ടത് ക്രമസമാധാനത്തിന്റെ ഭാഗമായാണ്. ഇത് വകവയ്ക്കാതെയാണ് ബിജെപി പ്രകോപനം സൃഷ്‌ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.