+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏത് അന്വേഷണവും നേരിടാൻ തയാർ: ബിജെപി

കാസർഗോഡ്: ഹർത്താൽ ദിനത്തിൽ ബിരിക്കുളത്തെ സി.ടി. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും നേരിടാൻ പാർട്ടി തയാറാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്
ഏത് അന്വേഷണവും നേരിടാൻ തയാർ: ബിജെപി
കാസർഗോഡ്: ഹർത്താൽ ദിനത്തിൽ ബിരിക്കുളത്തെ സി.ടി. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും നേരിടാൻ പാർട്ടി തയാറാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഹർത്താൽ ദിനത്തിൽ രാവിലെ 11.45നാണ് ജോണിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്റെ രേഖകൾ തങ്ങളുടെ കൈയിലുണ്ട്.

ബിജെപി പ്രവർത്തകർ രോഗിയെ കൊണ്ടുവരുന്ന വാഹനം തടഞ്ഞിട്ടില്ല. രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോൾ മതിയായ സുരക്ഷ ഒരുക്കാൻ പോലീസ് തയാറാകണമായിരുന്നു. ഇതുണ്ടായില്ല. ജോണിന്റെ മരണം ദുഃഖകരമായ സംഭവമാണ്. എന്നാൽ സംഭവത്തിൽ ബിജെപിക്ക് പങ്കില്ല. ചില മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.