പ​തി​നെ​ട്ടാം​പ​ടി ഡി​ജി​റ്റ​ല്‍ റൈ​റ്റ് ആ​മ​സോ​ൺ പ്രൈ​മി​ന്

10:15 AM Jul 02, 2019 | Deepika.com

ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ​തി​നെ​ട്ടാം​പ​ടി​യു​ടെ ഡി​ജി​റ്റ​ൽ റൈ​റ്റ് ആ​മ​സോ​ൺ പ്രൈ​മി​ന്. 4.2 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ആ​മ​സോ​ണ്‍ പ​തി​നെ​ട്ടാം പ​ടി​യു​ടെ റൈ​റ്റ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ജോ​ണ്‍ എ​ബ്ര​ഹാം പാ​ല​ക്ക​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. സ്റ്റൈ​ലി​ഷാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ലു​ക്ക് ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. 150 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന് യു​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

60ല​ധി​കം പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് സി​നി​മ​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ണ്ണി മു​കു​ന്ദ​ന്‍, പൃ​ഥ്വി​രാ​ജ്, ആ​ര്യ, അ​ഹാ​ന കൃ​ഷ്ണ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ല്‍ അ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്.