ബോളിവുഡ് താരസുന്ദരിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാനും വേർപിരിഞ്ഞുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഈ വാർത്ത വെറും ഗോസിപ്പ് ആയിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
തന്നേക്കാൾ പ്രായത്തിൽ വളരെ ചെറുതായ കാമുകൻ റോഹ്മാൻ ഷാവ്ളിനെ വിവാഹം കഴിക്കാൻ സുസ്മിത ഒരുങ്ങുകയാണെന്ന വാർത്തകൾ സജീവമായി നിൽക്കുന്പോഴാണ് ഇവർ വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത്. ഇതിനു ചൂടൻ മറുപടിയാണ് ഇരുവരും നൽകിയിരിക്കുന്നത്. റോഹ്മാനും ഒത്തുള്ള ജിമ്മിലെ വർക്കൗട്ട് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് തങ്ങൾ ഇരുവരും ഇപ്പോഴും ഒരുമിച്ചാണെന്ന സന്ദേശം സുസ്മിത നൽകിയത്.
"ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു റോഹ്മാൻ’ എന്നു പറഞ്ഞാണ് സുസ്മിത ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിന് മറുപടിയായി കമന്റ് ബോക്സിലെത്തി റോഹ്മാനും ആരാധകരെ അന്പരപ്പിച്ചു. "അവളെന്റെ മാത്രമാണ്’ എന്നായിരുന്നു റോഹ്മാന്റെ കമന്റ്. എന്തായാലും ഇരുവരുടെയും ചൂടൻ മറുപടി അറിഞ്ഞ് ഗോസിപ്പുകാർ കണ്ടം വഴി ഓടിയത്രേ.
ഞാൻ നിന്നെ സ്നേഹിക്കുന്നു റോഹ്മാൻ; ഗോസിപ്പുകൾക്ക് മറുപടി നൽകി സുസ്മിത സെൻ
09:55 AM Jul 02, 2019 | Deepika.com