നയൻതാര നായികയായി എത്തുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും. പേരിനെ ചൊല്ലിയുളള പകർപ്പവകാശത്തെ തുടർന്ന് കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടി താൽക്കാലികമായി തടഞ്ഞിരുന്നു .
എന്നാൽ ഇപ്പോൾ ചിത്രത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കോടതി. ചിത്രത്തിന് മേലുള്ള സ്റ്റേ ഓർഡർ പിൻവലിച്ചിരിക്കുകയാണ് കോടതി. ചക്രി ടോലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.
നയൻസിന്റെ ചിത്രത്തിന് പച്ചക്കൊടി
09:47 AM Jul 02, 2019 | Deepika.com