അമല പോൾ നായികയാകുന്ന ആടൈയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. രത്നകുമാറാണ് സിനിമ നിർമിക്കുന്നത്. "ഞാൻ പോരാടും. അതിജീവിക്കും. തടസങ്ങൾ വരട്ടെ. അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ വിശ്വസിക്കുന്നു അതെനിക്ക് സന്തോഷവും സ്വാതന്ത്രവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല. ഇത് ഞാനാണ് എന്റെ കഥയാണ്'. പോസ്റ്റർ പങ്കുവച്ച് അമല പോൾ കുറിച്ചു.
മുമ്പ് വിജയ് സേതുപതി നായകനാകുന്ന സിനിമയിൽ നിന്നും അമല പോളിനെ മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു.
കാമിനി എന്ന കഥാപാത്രത്തെയാണ് ആടൈയിൽ അമല പോൾ അവതരിപ്പിക്കുന്നത്. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.
"ഞാൻ പോരാടും, അതിജീവിക്കും'; ആടൈയുടെ പുതിയ പോസ്റ്റർ പങ്ക് വച്ച് അമല പോൾ
09:44 AM Jun 30, 2019 | Deepika.com