2015ൽ പുറത്തിറങ്ങിയ സ്പെക്ടർ എന്ന ജയിംസ് ബോണ്ട് ചിത്രത്തിനുശേഷം ഈ സീരീസിലെ 25-ാമത് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഡാനിയൽ ക്രെയ്ഗ് തന്നെയാണ് ഈ ചിത്രത്തിലും ജയിംസ് ബോണ്ട് ആകുന്നത്.
ബോണ്ട് വേഷത്തോട് വിടപറയാൻ ക്രെയ്ഗ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഈ ചിത്രത്തിൽ കൂടി ബോണ്ട് വേഷമണിയാൻ തീരുമാനിക്കുകയായിരുന്നു. ജമൈക്കയിലെ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങളാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്കർ അവാർഡ് ജേതാവ് റമി മാലെക് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. റാൾഫ് ഫിൻ, നവോമി ഹാരിസ്, റോറി കിന്നിയർ, ലീ സിഡക്സ്, ജെഫ്രി റൈറ്റ്, അനാ ഡി അർമാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇയോൺ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
ജയിംസ് ബോണ്ട് ജമൈക്കയിൽ
11:12 AM Jun 27, 2019 | Deepika.com