നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് അച്ഛനായി. പെണ്‍കുഞ്ഞാണ് ജനിച്ചത്. ഫേസ്ബുക്കിൽ രസകരമായ കുറിപ്പ് പങ്കുവച്ചാണ് ബിബിൻ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
ബുധനാഴ്ച്ച രാവിലെ 5: 47നാണ് കുട്ടി ജനിച്ചത്. വൈപ്പിൻ മാലിപ്പുറം സ്വദേശിനിയായ ഫിലോമിന ഗ്രീഷ്മയാണ് ബിബിന്റെ ഭാര്യ.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ചത് ബിബിൻ ജോർജും, വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിൽ ബിബിൻ നായകനായി എത്തിയിരുന്നു.
ബിബിൻ ജോർജ് രാഷ്ട്ര "പിതാവായി' ചുമതലയേറ്റു
12:10 PM Jun 26, 2019 | Deepika.com