തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറലാവുന്നത് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റിനെ കുറിച്ചാണ്.
മുംബൈ വെർസോവയിൽ തമന്ന പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. വിപണിയിലുളള വിലയേക്കാൾ ഇരട്ടി പണം നൽകിയാണ് താരം അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു സ്ക്വയർഫീറ്റിന് 80,778 രൂപയാണത്രേ താരം നൽകിയിരിക്കുന്നത്. ഇങ്ങനെ 2,055 സ്ക്വർ ഫീറ്റുളള അപ്പാർട്ട്മെന്റ് 16.60 കോടി രൂപയ്ക്കാണ് തമന്ന വാങ്ങിയിരിക്കുന്നതത്രേ.
അപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്യാനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നൽകിയിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ വർക്കിനായി മാത്രം രണ്ടു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിന്റെ ഏതു വശത്തു നിന്നു നോക്കിയാലും കടൽ ഭംഗി ആസ്വദിക്കാൻ കഴിയും. ഇതു കൊണ്ടാണത്രേ ഇത്രയും പണം മുടക്കി ഇത് വാങ്ങിയതെന്ന് ബാന്ദ്രയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ പറയുന്നു.
22 നിലയുളള കെട്ടിടത്തിന്റെ 14-ാം നിലയിലാണ് തമന്നയുടെ അപ്പാർട്ട്മെന്റ്. അമ്മ രജനി ഭാട്ടിയയുടെ പേരിലാണ് ഇത് വാങ്ങിയിരിക്കുന്നത്. ഇപ്പോൾ ലോക്നന്ദ് വാല കോംപ്ലക്സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ പണി കഴിഞ്ഞാൽ താരവും കുടുംബവും താമസം അങ്ങോട്ടേക്ക് മാറ്റും.
മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി തമന്ന
10:20 AM Jun 26, 2019 | Deepika.com