ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരിക്കും കോടതി സമൻസ് അയച്ചു. നടൻ ആദിത്യ പാഞ്ചോളിയും ഭാര്യയും സമർപ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടു ഹാജരാകാൻ നിർദേശിച്ച് കങ്കണയ്ക്കും സഹോദരി രംഗോളിക്കും കോടതി സമൻസ് അയച്ചത്.
ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമർശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളിലുമാണ് കേസ്.
പതിനാറാം വയസിൽ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാത്സംഘം ചെയ്തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനുപിന്നാലെ ആദിത്യ പാഞ്ചോളി കങ്കണയ്ക്കെതിരെയും പരാതി നൽകി.
മാനനഷ്ടക്കേസ്: ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരിക്കും സമൻസ്
10:04 AM Jun 26, 2019 | Deepika.com