ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ സിനിമയുടെ റിലീസിനു മുന്‍പേ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒരു അഡാർ ലൗ എന്ന ചിത്രത്തിനുശേഷം പ്രിയ അഭിനയിച്ചത് മലയാളത്തിലല്ല, ഹിന്ദിയിലാണ്.
ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലാണ് പ്രിയ അഭിനയിച്ചത്. ഇപ്പോൾ വീണ്ടും മറ്റൊരു ഹിന്ദി ചിത്രത്തിൽ പ്രിയ നായികയാകുന്നു. മായങ്ക് പ്രകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലാണ് പ്രിയങ്ക നായികയാകുന്നത്.
ഒരു സൈബര്‍ ക്രൈം ത്രില്ലര്‍ സിനിമയാണ് ലൗവ് ഹാക്കേഴ്സ്. നായികയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ്. ഒരു അപകടാവസ്ഥയിൽ കുടുങ്ങിപ്പോയ നായിക സ്വന്തം കഴിവുപയോഗിച്ച് രക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈ, ലക്നൗ, ദില്ലി തുടങ്ങിയവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.
പ്രിയ വാര്യർ വീണ്ടും ഹിന്ദിയിൽ
09:46 AM Jun 25, 2019 | Deepika.com