നടി വിദ്യാബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവധി ആഘോഷങ്ങൾക്കായി നടി ഇപ്പോൾ ഫ്ളോറിഡയിലാണ്. അവിടെ ഗേറ്റ് പാർക്കിൽ മുതലകൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ ആണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഭക്ഷണം ഒരു കന്പിന്റെ അറ്റത്ത് കോർത്ത് മുകളിൽ നിന്നുകൊണ്ട് മുതലകൾക്ക് മുന്നിലേക്ക് നീട്ടുകയാണ് നടി. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് മലയാളികൾക്ക് ജോസ് പ്രകാശിനെയും അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഡയലോഗുമാണ് ഓർമ വരുന്നത്.
1979-ൽ പുറത്തിറങ്ങിയ വിജയനും വീരനും എന്ന ചിത്രത്തിലെ ജോസ് പ്രകാശ് പറയുന്ന ഹലോ മിസ്റ്റർ പെരേര.. എന്ന പ്രശസ്ത ഡയലോഗ് ചേർത്ത് മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുകയാണോ എന്നാണ് ഒരാളുടെ കമന്റ്.
ജോസ് പ്രകാശിനെ ഓർമിപ്പിച്ച് വിദ്യാ ബാലൻ
09:39 AM Jun 25, 2019 | Deepika.com