കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെ ആസ്പദമാക്കിയൊരുങ്ങുന്ന മൂന്നാം പ്രളയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ എം.ആർ. രതീഷ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷ്ക്കർ സൗദാനാണ് നായകൻ.
നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസ് അടിമാലിയാണ് സിനിമ നിർമിക്കുന്നത്. സനൂജ സോമനാഥാണ് ചിത്രത്തിലെ നായിക. സായികുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാർ, അനീഷ് ആനന്ദ്, അനിൽ ഭാസ്ക്കർ, കുളപ്പുള്ളി ലീല, സാന്ദ്രനായർ, ഐവ, മഞ്ജു സുഭാഷ്, എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂന്നാം പ്രളയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു
10:07 AM Jun 22, 2019 | Deepika.com