കാമുകനൊപ്പം പൂജ ബന്ദ്രയുടെ ചിത്രം

09:45 AM Jun 22, 2019 | Deepika.com

ച​ന്ദ്ര​ലേ​ഖ എ​ന്ന പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണ് ബോ​ളി​വു​ഡ് താ​രം പൂ​ജ ബ​ത്ര. ഒ​രു കാ​ല​ത്ത് ഹി​ന്ദി​ക്കൊ​പ്പം തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും തി​ര​ക്കു​ള്ള നാ​യി​ക​യാ​യി​രു​ന്നെ​ങ്കി​ലും കു​റേ​ക്കാ​ല​മാ​യി അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 2017 ൽ ​മി​റ​ർ ഗെ​യിം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭിന​യി​ച്ചു.

ഇ​പ്പോ​ളി​താ പൂ​ജ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. 42-ാം വ​യ​സി​ൽ ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പൂ​ജ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചി​രു​ന്നു. കാ​മു​ക​നൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ണെ​ന്നും പൂ​ജ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ കാ​മു​ക​ന്‍റെ പേ​ര് സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല.

പൂ​ജ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ന​ട​ൻ ന​വാ​ബ് ഷാ ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​കാ​മു​ക​നാ​രെ​ന്ന് ലോ​ക​മ​റി​ഞ്ഞു. ന​വാ​ബ് ഷാ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ഗ​രു​ഡ്, കീ​ർ​ത്തി​ച​ക്ര, കാ​ക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ന​വാ​ബ് ഷാ ​പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​രു​വ​രും ഇ​പ്പോ​ൾ ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ക​യാ​ണ്. 2002ൽ ​സോ​നു അ​ലു​വാ​ലി​യ​യെ വി​വാ​ഹം ക​ഴി​ച്ച പൂ​ജ 2011ൽ ​വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു.