സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന രണ്ടാമത്തെ പ്രൊജക്ട് പ്രഖ്യാപിച്ചു. പടവെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ലിജു കൃഷ്ണയാണ് സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സണ്ണി വെയ്ൻ ആദ്യമായി നിർമിച്ച മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തതും ലിജുവായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സണ്ണി വെയ്ന്റെ രണ്ടാമത്തെ നിർമാണ സംരംഭം; നിവിൻ പോളി നായകൻ
09:58 AM Jun 21, 2019 | Deepika.com