പ്രിയ വാര്യർ ഗായികയാകുന്നു. രജിഷ വിജയൻ നായികയാകുന്ന ഫൈനൽസിലൂടെയാണ് പ്രിയ ഗായികയുടെ കുപ്പായമണിയുന്നത്. കൈലാസ് മേനോൻ ഈണം നൽകുന്ന ഗാനത്തിന് കൈലാസ് മേനോനൊപ്പമാണ് പ്രിയ പാട്ടുപാടുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്വിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ, സിനിമയിലെ ഒറ്റ ഗാനത്തിലൂടെയാണ് പ്രശസ്തയാകുന്നത്. ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ് പ്രിയയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.
പി.ആർ. അരുണ്‍ ആണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത്. സൈക്ലിസ്റ്റായ ആലിസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ രജിഷ അവതരിപ്പിക്കുന്നത്.
പ്രിയ വാര്യർ ഗായികയാകുന്നു
11:53 AM Jun 20, 2019 | Deepika.com