ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി

09:35 AM Jun 18, 2019 | Deepika.com

മ​ല​യാ​ള​ത്തി​ന്‍റെ യൂ​ത്ത് ഐ​ക്ക​ണ്‍ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി സു​രേ​ഷ് ഗോ​പി അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാണ് സിനിമ സം​വി​ധാ​നം ചെ​യ്യുന്നത്. പൂ​ർ​ണ​മാ​യും ചെ​ന്നൈ​യി​ൽ ചി​ത്രീ​ക​രിക്കുന്ന സിനിമയുടെ ഷൂ​ട്ടിം​ഗ് സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. ദു​ൽ​ഖ​ർ സ​ൽ​മാ​നും ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

രാ​ഷ്‌ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന സു​രേ​ഷ്ഗോ​പി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ക​യാ​ണ്. സു​രേ​ഷ് ഗോ​പി​യു​ടെ നാ​യി​ക​യാ​യി ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം ശോ​ഭ​ന അ​ഭി​ന​യി​ക്കും. ന​സ്രി​യ​യും സിനിമയിൽ മറ്റൊരു പ്ര​ധാ​ന കഥാപാത്രത്തെ അവതരിപ്പിക്കും.