അഭിലാഷ് എസ്. ചന്ദ്രന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ മോഷൻപോസ്റ്റർ പുറത്തുവിട്ടു. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെ ജോജുവും ആലപ്പാട്ട് മറിയം എന്ന കഥാപാത്രത്തെ നൈല ഉഷയും പുത്തൻപള്ളി ജോസ് എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദും അവതരിപ്പിക്കുന്നു.
കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോനാണ് സിനിമ നിർമിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന്റെ മോഷൻ പോസ്റ്റർ എത്തി
03:03 PM Jun 14, 2019 | Deepika.com