കേരള മനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധം സിനിമയാകുന്നു. "ഒരു ദുരഭിമാനക്കൊല' എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മജോ മാത്യുവാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം കോട്ടയം പ്രസ്ക്ലബിൽ നടൻ അശോകൻ നിർവഹിച്ചു.
ഇന്ദ്രൻസ്, അശോകൻ, കിച്ചു, നന്ദു, വിവേക്, നിവേദിത, അംബിക മോഹൻ, സബിത എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോകൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഇൻസ്പെയർ സിനിമ കമ്പനിയുടെ ബാനറിൽ രാജൻ പറമ്പിൽ, ബി. ബിജു എന്നിവരാണ് സിനിമ നിർമിക്കുന്നത്.
"ഒരു ദുരഭിമാനക്കൊല'; കെവിൻ വധം വെള്ളിത്തിരയിലേക്ക്
01:24 PM Jun 14, 2019 | Deepika.com