മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഉണ്ടയുടെ റിലീസ് പ്രഖ്യാപിച്ചു. സിനിമ ജൂണ്‍ 14ന് തീയറ്ററുകളിലെത്തും. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണിത്.
സബ് ഇൻസ്പെക്ടർ സി.പി. മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, രഞ്ജിത്, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, ലുക്മാൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉണ്ട റിലീസിനൊരുങ്ങുന്നു
11:43 AM Jun 12, 2019 | Deepika.com