ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലേക്ക് അണിറപ്രവർത്തകർ നായികയെ തേടുന്നു. നടനും അവതാരകനുമായ ആർ.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ എന്ന സിനിമയിലേക്കാണ് നായികയെ തേടുന്നത്.
17നും 26നും ഇടയിൽ പ്രായമുള്ള കോളജ് കുമാരിയുടെ ലുക്ക് ഉള്ള യുവതിയെയാണ് നായികയായി ആവശ്യമുള്ളത്. ജൂണ്‍ 19ന് മുൻപ് ബയോഡേറ്റയും ഫോട്ടോയും മെയിലായി അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആസിഫ് അലി അറിയിച്ചു.
കുഞ്ഞെൽദോയ്ക്ക് നായികയെ തേടുന്നു
11:23 AM Jun 12, 2019 | Deepika.com